പഴയങ്ങാടി:മാടായിപ്പാറയിലെ സിൽവർലൈൻ സർവേക്കല്ല് പിഴുതവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ വ്യക്തമാക്കി. മൂന്നുതവണ സർവേക്കല്ല് പിഴുതുമാറ്റിയ സംഭവത്തിൽ പൊതു മുതൽ നശിപ്പിച്ചതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമം ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിൽ മാടായി പാറയിൽ പട്രോളിംഗ് ശക്തമാക്കിട്ടുണ്ട്. ഇവിടെയുള്ള നിരീക്ഷണക്യാമറകൾ പരിശോധിച്ചുവരികയായിരുന്നു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.മാടായിപ്പാറ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ കഞ്ചാവ് ലഹരി വില്പന സംഘത്തെക്കുറിച്ച് കൃത്യമായ സൂചന കിട്ടിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു.
മാട്ടൂലിലെ മണൽകൊള്ള തടയും
മാട്ടൂലിൽ മണൽ കൊള്ള തടയാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഡിവൈ.എസ്.പി ഏഴോം കൂർമ്പ ഭഗവതിക്ഷേത്രത്തിൽ നിന്നും 15 പവൻ തിരുവാഭരണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാണെന്നും വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |