Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് എതിരായ ഗൂഢാലോചന അന്വേഷണത്തിൽ കോടതി ഉത്തരവ് രണ്ട് മണിക്ക്

kaumudy-news-headlines

1. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് എതിരായ ലൈംഗിക ആരോപണ പരാതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ച് അഭിഭാഷകൻ ഉത്സവ് ബെയ്സിൻ. മുദ്റവച്ച കവറിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കോടതി പരിഗണിച്ചത് ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സത്യവാങ്മൂലം. സത്യം എന്തെന്ന് അറിയാൻ ജനത്തിന് അവകാശം ഉണ്ടെന്ന് സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് അരുൺ മിശ്റ

2. കോടതിയെ സ്വാധീനിക്കാൻ ശ്റമം എന്ന ആരോപണം ദിവസേന ഉയർന്ന് വരുന്നു. പരാതിയ്ക്ക് പിന്നിലെ സത്യം പുറത്ത് വരണമെന്നും മിശ്റ. ജസ്റ്റിസമാരായ അരുൺ മിശ്റ, റോഹിഗ്യൻ നരിമാൻ, ദീപക് ഗുപ്ത എന്നിവർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരാതി പരിഗണിക്കുന്നത്. ഗൂഢാലോചന അന്വേഷണത്തിൽ കോടതി ഉത്തരവ് രണ്ട് മണിക്ക്. ആരോപണത്തിന് പിന്നിൽ കോർപ്പറേറ്റുകളുടെ മേഖലയിൽ ഉൾപ്പെട്ട വൻ സംഘമെന്ന് സുപ്റീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഭിഭാഷകനായ ഉത്സവ് ബെൻസിംഗ് ഇന്നലെ അറിയിച്ചിരുന്നു

3. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്റീംകോടതി ഇന്നലെ സി.ബി.ഐ, ഐ.ബി, ഡൽഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പരാതിയിൽ ഏത് തലത്തിലുള്ള അന്വേഷണം വേണം എന്നും സുപ്റീംകോടതി ഇത് കോടതി ഇന്ന് തീരുമാനിക്കും. അതിനിടെ, തന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് ഈ കേസിൽ ജസ്റ്റിസ് അരുൺ മിശ്റ ഉൾപ്പടെയുള്ള ജഡ്ജിമാർ അഭിപ്റായ പ്റകടനം നടത്തുന്നതെന്ന് കാണിച്ച് പരാതിക്കാരി സുപ്റീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് ഇന്നലെ കത്ത് നൽകിയിരുന്നു.

4. കേരളത്തിൽ പെർമിറ്റ് ചട്ടലംഘനം നടത്തുന്ന ബസുകൾക്ക് എതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ചട്ടലംഘനം നടത്തിയ 300ൽ അധികം ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. ലൈസൻസില്ലാത്ത 45 ട്റാവൽ ഏജൻസികൾക്കും നോട്ടീസ് അയച്ചു. നിയമലംഘകർക്ക് 2.4 ലക്ഷം രൂപ പിഴയും ചുമത്തി. എ.വി.ഡിയുടെ നടപടി, കല്ലട ബസിന്റെ ആക്റമണത്തിന് പിന്നാലെ

5. സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന തുടരുകയാണ്. കൊച്ചിയിലും തൃശൂരും പരിശോധന തുടരുന്നു. പല ബസുകളും പ്റവർത്തിക്കുന്നത് പാർസൽ സർവീസ് പോലെ എന്ന് കണ്ടെത്തൽ. അന്തർ സംസ്ഥാന ബസുകളിലെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടി ആലോചിക്കാൻ ഉന്നതതല യോഗം ചേരും ഗതാഗതമന്ത്റി എ.കെ ശശീന്ദ്റൻ വിളച്ച യോഗത്തിൽ ഗതാഗത കമ്മിഷണർ, ഡി.ജി.പി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ പങ്കെടുക്കും

6. ശ്റീലങ്കയിലെ വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കൊളംബോയിൽ നിന്ന് 40 കിലോമീറ്റർ അകലെ പുഗോഡയിലാണ് സ്‌ഫോടനം നടന്നത്. ഈസ്റ്റർ ദിനത്തിൽ 359 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ആണ് രാജ്യത്ത് വീണ്ടും സ്‌ഫോടനം നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്‌ഫോടന പരമ്പരയിലെ സൂത്റധാരന് ഇന്ത്യയിലും അനുയായികൾ ഉള്ളതായി റിപ്പോർട്ട്. ഭീകരാക്റമണത്തെ കുറിച്ച് എൻ.ഐ.എയ്ക്ക് സൂചന കിട്ടിയത് ഐ.എസ് കേസ് പ്റതികളിൽ നിന്ന് എന്നും വിവരം

7. കോയമ്പത്തൂർ ജയിലിലുള്ള ഏഴു പ്റതികളിൽ നിന്നാണ് വിവരം ലഭിച്ചത്. അതേസമയം, ഭീകരാക്റമണത്തിലെ സുരക്ഷ വീഴ്ചയിൽ നേരത്തെ സർക്കാർ നടപടി തുടങ്ങിയിരുന്നു. സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായ പൊലീസ് മേധാവിയോടും പ്റതിരോധ സെക്റട്ടറിയോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് മൈത്റിപാല സിരിസേന. നടപടി, ഭീകരാക്റമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും വീഴ്ച വരുത്തിയ സാഹചര്യത്തിൽ.

8. കൊളംബോയിൽ ഭീകരാക്റമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം എൻഐഎ അടക്കമുള്ള ഏജൻസികൾ ശ്റീലങ്കയ്ക്ക് വിവരം നൽകിയിരുന്നു. മുന്നറിയിപ്പ് സുരക്ഷാ സേന അവഗണിച്ചതാണ് 359 പേരുടെ ജീവൻ പൊളിയാൻ കാരണമായത്. സുരക്ഷാ സേനയുടെ തലപ്പത്തെ അഴിച്ചുപണി ഭീകരാക്റമണത്തിന്റെ ഉത്തരാവാദിത്തത്തിൽ സർക്കാർ മാപ്പ് പറഞ്ഞതിന് പിന്നാലെ. അതേസമയം, സ്‌ഫോടന പരമ്പരയിലെ ഒൻപത് ചാവേറുകളിൽ എട്ട് പേരെ തിരിച്ചറിഞ്ഞു. ഒരു വനിത അടക്കം മുഴുവൻ പേരും സ്വദേശികൾ എന്നും ഔദ്യോഗിക കേന്ദ്റങ്ങൾ.

9. സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാകുന്നു. തിരമാലകൾ രണ്ട് മീറ്ററിൽ അധികം ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്റത പാലിക്കാൻ നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശ്റീലങ്കയുടെ തെക്ക് കിഴക്ക് രൂപം കൊണ്ട ന്യൂനമർദ്ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യത. ന്യൂനമർദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും 29,30 തീയതികളിൽ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്

10. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ ഇതിന് ഫാനി എന്ന് വിളിക്കും. ന്യൂനമർദ്ദനം രൂപപ്പെടുന്ന സാഹചര്യത്തിൽ 27 മുതൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്റത്തിന്റെ ഭൂമധ്യരേഖ പ്റദേശത്തും അതിന് പടിഞ്ഞാറുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കലനിനും തമിഴ്നാടും തീരത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിർദ്ദേശം. കടൽ പ്റക്ഷുബ്ദമോ അതി പ്റക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീരത്ത് എത്തി ചേരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

11. തിരുവനന്തപുരം തീരത്ത് കടലാക്റമണം രൂക്ഷം. വലിയതുറ മുതൽ ചിറയിൻകീഴ് വരെയുള്ള പ്റദേശങ്ങളിലെല്ലാം ശക്തമായ കടലാക്റമണത്തിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ശംഖുമുഖം ഉൾപ്പെടെ ഉള്ള വിനോദ സഞ്ചാര കേന്ദ്റങ്ങളിലും കടൽ തീരത്തേക്ക് കയറി. ഈ സാഹചര്യത്തിൽ സഞ്ചാരികൾക്ക് കർശന നിയന്ത്റണവും ഏർപ്പെടുത്തിയിട്ടുണ്ട്

12. ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പ്റദേശത്ത് ആയുധങ്ങളുമായി ഭീകരരർ ഒളിച്ചിരിക്കുന്ന എന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചലിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ ആണ് സൈന്യം വധിച്ചത്. ഭീകരരിൽ നിന്ന് സൈന്യം ആയുധങ്ങളും കണ്ടെടുത്തു. കൊല്ലപ്പെട്ടവർ രണ്ടും പേരും കാശ്മീർ സ്വദേശികൾ എന്ന് സൈന്യം. അനന്ത നാഗിലെ ബ്റിജ് ബഹേരിലെ ബാഗേന്ദർ മൊഹല്ലയിലാണ് ഭീകരരർ സൈന്യവും ഏറ്റുമുട്ടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, RANJAN GOGOI
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY