പാലക്കാട്: വൃദ്ധരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സർക്കാർ, സർക്കാർ ഇതര വിഭാഗങ്ങൾക്കും കലാ, കായിക, സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കുമുള്ള 'വയോജന സേവന 2021' സംസ്ഥാനതല അവാർഡിന് ജനുവരി 20 വരെ അപേക്ഷിക്കാം. വയോജന സേവനമേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ ഗ്രാമ ബ്ലാക്ക് പഞ്ചായത്ത്, സർക്കാർ വൃദ്ധസദനം എന്നിവയ്ക്കും വ്യക്തിഗത ഇനങ്ങളായ സ്പോർട്സ്, ആർട്സ്, ലൈഫ്ടൈം അച്ചീവ്മെന്റ് എന്നിവയ്ക്കും അപേക്ഷിക്കാം. മികച്ച ജില്ലാ പഞ്ചായത്ത്, മെയിന്റനൻസ് ട്രൈബ്യൂണൽ എന്നിവയ്ക്കുള്ള അപേക്ഷ നേരിട്ട് സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം വിലാസത്തിൽ 20 നകം സമർപ്പിക്കണമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505791.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |