കുറ്റ്യാടി: ചിരപുരാതനമായ വട്ടോളി ശ്രീശിവ ഭഗവതി ക്ഷേത്രം നവീകരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്നു. വി.പി. കണാരൻ (പ്രസിഡന്റ് ), ടി.കെ.ശ്രീധരൻ (സെക്രട്ടറി), എക്സി. ഓഫിസർ അജിത്ത് പറമ്പത്ത് (ഖജാൻജി) എന്നിവർ ഭാരവാഹികളായി വിപുലമായ നവീകരണ കമ്മിറ്റിയ്ക്ക് രൂപം നൽകി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ പി.പി. ബാബു ചെയർമാനായുള്ളതാണ് ട്രസ്റ്റീ ബോർഡ്.
ദിവസങ്ങൾ നീളുന്ന ശിവരാത്രി ആഘോഷം വളരെ വിപുലമായാണ് ഇവിടെ നടന്നുവരുന്നത്. കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രം, പാതിരിപ്പറ്റ ശ്രീകൃഷണ ക്ഷേത്രം, വട്ടോളി വിശ്വമൂർത്തി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള താലപ്പൊലി ഘോഷയാത്ര ഇവിടെ നിന്നാണ് പുറപ്പെടാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |