രാമനാട്ടുകര: ഫാറൂഖ് കോളേജിൽ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് റിസർച്ച് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ചതുർദിന ശില്പശാലയ്ക്ക് തുടക്കമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.ഇ.കെ. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ.ജെ.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്. ഷിജിൻ, ഡോ.ടി. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു.
അസോസിയേറ്റ് പ്രൊഫസർ ഡോ.ടി. മുഹമ്മദ് നിഷാദ് ക്രോഡീകരിച്ച 'ഹാൻഡ് ബുക്ക് ഫോർ ഡാറ്റ അനാലിസിസ് ഫോർ സോഷ്യൽ സയൻസ് ' എന്ന പുസ്തകം രജിസ്ട്രാർ പ്രൊഫ.ഇ.കെ. സതീഷ് ഡോ.ജെ.എ.നൗഷാദിന് നൽകി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |