SignIn
Kerala Kaumudi Online
Friday, 29 March 2024 3.28 AM IST

സ്ത്രീകളിൽ മാറ്റം കൊണ്ടുവരാൻ കുടുംബശ്രീക്കായി: ജിയോബേബി

തിരുവനന്തപുരം: സ്ത്രീജീവിതങ്ങളിൽ ഒട്ടേറെ മാറ്റം കൊണ്ടു വരാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ ജിയോബേബി. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സ്ത്രീപക്ഷ നവകേരളം ബോധവത്കരണ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1960 കളിൽ ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടും തുടർന്ന്‌ പോരുന്ന വൃത്തികേടാണ് സ്ത്രീധനം. ആൺപെൺവേർതിരിവില്ലാതെ വീണ്ടുംബോധവൽക്കരിക്കേണ്ടി വരുന്നത് ഗതികേടു കൂടിയാണ്. സ്ത്രീകളെ അവരുടെ അവകാശങ്ങളെ കുറിച്ച്‌ ബോധ്യമുള്ളവരാക്കാൻ കുടുംബശ്രീക്ക് കഴിയണം. കുടുംബശ്രീയുടെ ഇടപെടലുകളിലൂടെ സ്ത്രീധന സ്ത്രീപീഡനരഹിത നാടായി കേരളത്തിന് മുന്നേറാൻ സാദ്ധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.