പട്ടാമ്പി: കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്ത ഡി.ജെ പാർട്ടി നടത്തിയതിന് കോളേജ് അധികൃതർക്കെതിരെ ഉൾപ്പെടെ പൊലീസ് കേസെടുത്തു. അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിപാടി നടന്നത്. അതേസമയം 100 പേർ മാത്രം പങ്കെടുത്ത, നേരത്തെ അനുമതി വാങ്ങിയ ഒരു മ്യൂസിക്കൽ പാർട്ടി മാത്രമാണ് നടന്നതെന്നും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ സുനിൽ ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |