കൊച്ചി: യൂ ട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ പീഡനക്കേസ്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ളാറ്റിലും കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സാമ്പത്തിക ചൂഷണത്തിനു വിധേയമാക്കി. ശ്രീകാന്ത് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഫേസ്ബുക്കിലൂടെ ശ്രീകാന്തിനെതിരെ യുവതി 'മീ ടൂ' ആരോപണം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |