തിരുവനന്തപുരം:നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലിങ്ക്ഡ് പദ്ധതികളിൽ ബിസിനസ് ലോൺ എടുക്കുന്നവർക്ക് പരമാവധി 40,000 രൂപയെന്ന പരിധിക്ക് വിധേയമായി 50 ശതമാനം വരെ സബ്സിഡി ലഭിക്കും. വനിതകൾക്കും പട്ടികജാതി ഗുണഭോക്താക്കൾക്കും പരമാവധി 50,000 രൂപയെന്ന പരിധിക്ക് വിധേയമായി 75 ശതമാനം വരെ സബ്സിഡി നൽകും.ഓട്ടോറിക്ഷ വാങ്ങുന്നതിന് പുരുഷന്മാർക്ക് 50,000 രൂപ, പട്ടികജാതിക്കാർക്ക് 60,000 രൂപ, വനിതകൾക്ക് 70,000 രൂപ എന്ന ക്രമത്തിൽ പരമാവധി സബ്സിഡി അനുവദിക്കും.തൊഴിൽ ചെയ്യുന്നതിന്റെ ഭാഗമായി ടൂ വീലർ വാങ്ങുന്നതിന് പട്ടികജാതിക്കാർക്ക് വാഹന വിലയുടെ പകുതി സബ്സിഡിയായി നൽകും.നഗരസഭ ഇന്റസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറാണ് നിർവഹണ ഉദ്യോഗസ്ഥൻ. വിവരങ്ങൾക്ക് ഫോൺ.9188127023.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |