തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് 2 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 411/2017) തസ്തികയിലേക്ക് 27, 28, 29 തിയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471 2546442.
ഒ.എം.ആർ. പരീക്ഷ
കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 30 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം .
വിവിധ വകുപ്പുകളിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 101/2019, 144/2021, 359/2020, 528/2019, 198/2021, 199/2021, 200/2021, 338/2020, 99/2019, 394/2020) തസ്തികയിലേക്ക് 23 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ.എം.ആർ പൊതുപരീക്ഷ നടത്തും. സംശയനിവാരണത്തിനായി 0471 2546412 ബന്ധപ്പെടാം.
സർട്ടിഫിക്കറ്റ് പരിശോധന
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 534/2017) തസ്തികയിലേക്ക് 22, 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും വിവിധ ജില്ലാ ഓഫീസുകളിൽ വച്ചും സർട്ടിഫിക്കറ്റ് പരിശോധന നടത്തും. യോഗ്യരായവർക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം 0471 2546440.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |