പാരിസ്: ഫ്രാൻസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറപകടത്തിൽ തൃശൂർ പറവട്ടാനി പ്രിയദർശിനി നഗറിലെ ശ്രീഹരിയിൽ ഹരീഷ് (41) ആണ് മരണമടഞ്ഞത്.
പാരിസ് ആസ്ഥാനമായ ഐഡിമിയ എന്ന സ്ഥാപനത്തിൽ സെയിൽസ് മാനേജറാണ്. ഡോ.ഹരിദാസൻ പിള്ളയുടെയും (മുൻ പ്രിൻസിപ്പൽ വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ് എസ് കോളേജ്) ഡോ. ജയശ്രീയുടെയും (റിട്ട.ഹിന്ദി വകുപ്പ് മേധാവി വിമല കോളേജ്, തൃശൂർ) മകനാണ്.
ഭാര്യ: ബ്രീഡ കോമിൻസ്. മക്കൾ: ലിയം, മായ.