തൊടുപുഴ: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ സോയിമോൻ സണ്ണിയാണ് പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസമായി പൊലീസ് ഇയാളെ തിരയുകയായിരുന്നു. ചേലച്ചുവട്ടിലെ വീട്ടിൽ നിന്നാണ് പൊലീസ് സോയിമോനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ജനുവരി 10നാണ് എൻജിനിയറിംഗ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകനും കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് കൊല്ലപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |