SignIn
Kerala Kaumudi Online
Thursday, 25 April 2024 6.05 PM IST

സുരേഷ് ഗോപി എം പിക്ക്  കൊവിഡ്;  താരം  സ്വയം  നിരീക്ഷണത്തിൽ  പ്രവേശിച്ചു

suresh-gopi

തൃശൂർ: സുരേഷ് ഗോപി എം പി ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയൊരു പനിയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നു ഇല്ലെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും അദ്ദേഹം കുറിച്ചു.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സുരേഷ് ഗോപി പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

നേരത്തേ നടൻ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Despite precautions, I've tested positive for COVID-19. I've isolated and quarantined myself. I'm perfectly alright, healthy and doing fine, other than a mild fever. At this juncture, I urge everyone to make it a point to be very strict with your social distancing methods and keep away from crowds. You keep safe and have the heart to keep others also safe and uninfected.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI TESTED COVID POSITIVE, SURESH GOPI MP COVID POSITIVE, COVID POSITIVE SURESH GOPI, SURESH GOPIS FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.