ന്യൂഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്കുള്ള നിരോധനം ഫെബ്രുവരി 28വരെ തുടരുമെന്ന് സിവിൽ വ്യോമയാന ഡയറക്ടറേറ്റ്(ഡി.ജി.സി.എ). ചരക്കു വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതിയോടെയുള്ള പ്രത്യേക വിമാന സർവീസുകൾക്കും നിരോധനം ബാധകമല്ല. 30 രാജ്യങ്ങളുമായുള്ള എയർ ബബിൾ വിമാന സർവീസുകളും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |