പൊൻകുന്നം : കൊവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി ജന.ആശുപത്രിയിൽ കൊവിഡ് ടെസ്റ്റിന് സംവിധാനമില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യ ലാബുകളെ സംരക്ഷിക്കാനുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആരോഗ്യ മന്ത്രിക്കും ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. നടപടി ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. സനോജ് പനയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അനന്ദകൃഷ്ണൻ അദ്ധ്യഷത വഹിച്ചു. ബിജു മുണ്ടുവേലി,ഷിഹാബുദിൻ, സച്ചിൻ പുളിക്കൽ, മഥുൻ പാലക്കൽ, ആനന്ദ് പുതുക്കാടൻ, അൻസർ, അർജുൻ, നൗഫൽ,അനന്ദു ചെറുവള്ളി, അരവിന്ദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |