SignIn
Kerala Kaumudi Online
Friday, 19 April 2024 1.14 PM IST

സി.ആർ. മഹേഷിന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചു

cr-mahesh

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സി.ആർ. മഹേഷ് എം.എൽ.എയുടെ നാമനിർദ്ദേശപത്രിക വൈസ് ചാൻസലർ അംഗീകരിച്ചു. ഇലക്‌ഷൻ സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകളിൽ ഉൾപ്പെടാത്ത സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എം.എൽ.എയുടെ നാമനിർദ്ദേശപത്രിക തള്ളിയ രജിസ്ട്രാറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടർന്നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ഹിയറിംഗ് നടത്തിയ വി.സി പത്രിക സ്വീകരിക്കാൻ ഉത്തരവിട്ടത്. നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലം സംബന്ധിച്ച് ഹൈക്കോടതി നടത്തിയിട്ടുള്ള നിരീക്‌ഷണം ഉൾപ്പെടെ സമാനമായ ഒട്ടേറെ വിധിന്യായങ്ങൾ ഹിയറിംഗ് വേളയിൽ വി.സിയുടെ പരിഗണനയ്ക്കായി ഹാജരാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CR MAHESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.