Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗിക ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

news

1. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എതിരായ ലൈംഗിക ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണ ചുമതല വിരമിച്ച ജസ്റ്റിസ് എ.കെ പട്നായികിന്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് ലൈംഗിക ആരോപണം ഉന്നയിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്‌തെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്2. സി.ബി.ഐ, ഐ.ബി, ഡല്‍ഹി പൊലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കാനും കോടതി നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കണം. അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്താത്തതിന് നിയമപരിരക്ഷയില്ലൈന്നും കോടതി.

3. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമെന്ന് ജസ്റ്റിസ് ഇന്ദിര ജയ്സിംഗ്. മാസ്റ്റ്ര്‍ ദി റോസ്റ്ററായി ചീഫ് ജസ്റ്റിസിന് തുടരാനാകില്ലെന്നും പ്രതികരണം. അതിനിടെ, ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് പിന്മാറി ജസ്റ്റിസ് എന്‍.വി രമണ. തീരുമാനം, പരാതിക്കാരി ജസ്റ്റിസ് രമണയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ നാളെ പരാതിക്കാരി ഹാജരായി തെളിവ് നല്‍കണമെന്നും സുപ്രീംകോടതി

4. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ഹാജരായി. തൃക്കാക്കര അസി. കമ്മിഷണര്‍ ഓഫീസിലാണ് ഹാജരായത്. ബസുടമയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ബസുടമയുടെ നീക്കം, യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ.

5. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സി.ഐയുടെ ഓഫീസില്‍ ഹാജരാകാന്‍ ആയിരുന്നു സുരേഷ് കല്ലടയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ചോദ്യം ചെയ്യലിന് ഇന്നും കൂടി ഹാജരായില്ലെങ്കില്‍ കടുത്ത നിയമ നടപടി സ്വീകരിക്കാന്‍ ആയിരുന്നു പൊലീസ് നീക്കം. സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് നടപടികള്‍ തുടങ്ങി.

6. കോണ്‍ഗ്രസിന് ബി.ജെ.പി വോട്ട് മറിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ബി.ജെ.പിയുടെ വോട്ട് എവിടെ പോയി എന്ന ആശങ്ക സി.പി.എമ്മിന് വേണ്ട. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയി എന്ന് സി.പി.എം പറയേണ്ടി വരും. സി.പി.എം പോകുന്നത് സമ്പൂര്‍ണ നാശത്തിലേക്ക്. അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍.

7. വോട്ട് മറിച്ചെന്ന ആരോപണം ഫലപ്രഖ്യാപനത്തിന് മുന്‍പുള്ള ജാമ്യമെന്നും കൊച്ചിയില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആര്‍.എസ്.എസിന്റെയും പരിവാര്‍ സംഘടനകളുടെയും യോഗത്തിന് മുന്‍പ് മാദ്ധ്യമങ്ങളോട്. തിരുവനന്തപുരത്ത് വിജയം ഉറപ്പ് എന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. നേരത്തെ വോട്ട് ചെയ്യാത്ത പലരും ഇത്തവണ വോട്ട് ചെയ്തു. പോളിംഗ് ശതമാനം ഉയരാന്‍ കാരണം ഇത് എന്നും കുമ്മനം.

8. ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വത്സന്‍ തില്ലങ്കേരി ഇക്കാര്യം സമ്മതിച്ചതാണ്. മുഖ്യമന്ത്രി ഇത് നിഷേധിക്കാന്‍ തയ്യാറാണോ എന്ന് മുല്ലപ്പള്ളിയുടെ ചോദ്യം. കോണ്‍ഗ്രസ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കി എന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും മുല്ലപ്പള്ളി.

9. 50-ാം പിറന്നാളിന്റെ നിറവില്‍ കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍. പത്മശ്രീ അവാര്‍ഡ് നേടുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും താരം പിറന്നാള്‍ ദിവസം വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളായി പത്മശ്രീക്ക് ശ്രമിക്കുന്നു. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഇതിനായി ഉണ്ട് എന്നും ജന്മദിനത്തില്‍ അദ്ദേഹം പറഞ്ഞു

10. ശബരീനാഥന്‍ എം.എല്‍.എയുടെയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെയും കുഞ്ഞിന്റെ പേരാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം. ഭൂമിയില്‍ മഴ പെയ്യിക്കുന്ന മല്‍ഹാര്‍ രാഗം ഇഷ്ട്ടപ്പെടുന്ന ശബരീനാഥനും ദിവ്യ.എസ്.അയ്യരും മല്‍ഹാര്‍ ദിവ്യ ശബരിനാഥ് എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിന് പേര് ഇട്ടതായി ഫേസ്ബുക്കിലൂടെയാണ് എം.എല്‍.എ അറിയിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്

11. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം 2019 ജനുവരി വരെ നരേന്ദ്രമോദി നടത്തിയത് 240 അനൗദ്യോഗിക വിമാന യാത്രകളെന്ന് രേഖകള്‍. യാത്രക്കൂലിയായി ബിജെപി 1.4 കോടി രൂപ ഇന്ത്യന്‍ എയര്‍ ഫോഴ്സിന് നല്‍കിയെന്നും വിവരാവകാശ രേഖ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ എയര്‍ഫോഴ്സ് അറിയിച്ചു

12. ഗുജറാത്തിലെ കര്‍ഷകരോട് കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ. കമ്പനി രജിസ്റ്റര്‍ ചെയ്ത ഉരുളക്കിഴങ്ങ് കൃഷി കര്‍ഷകര്‍ ചെയ്തു എന്ന് ആരോപിച്ചാണ് പെപ്സികോ കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുന്നത്. സികോയുടെ ലേയ്സില്‍ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് കര്‍ഷകരോട് കമ്പനിയുടെ നിയമനടപടി

13. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിഥികള്‍ക്ക് രസഗുളയും പലഹാരങ്ങളും സമ്മാനങ്ങളും നല്‍കാറുണ്ട് പക്ഷെ വോട്ട് നല്‍കില്ലെന്ന് മമത. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ആണെങ്കിലും മമത ദീദി തനിക്ക് വര്‍ഷംതോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയച്ച് തരുമെന്ന് ആയിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, CHIEF JUSTICE RANJAN GOGOI, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY