മല്ലപ്പള്ളി : ജില്ലാ എഡ്യുഫെസ്റ്റ് മല്ലപ്പള്ളിയിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പുസ്തകമേള ഉദ്ഘാടനം ചെയ്തു. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്കാരിക സമിതി ചെയർമാൻ സുരേഷ് ചെറുകര അദ്ധ്യക്ഷത വഹിച്ചു.
എന്റെ മലയാളം എന്ന വിഷയത്തെ അധികരിച്ച് ഡോ .എഴുമറ്റൂർ രാജരാജ വർമ്മ ക്ലാസെടുത്തു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ജനപ്രതിനിധി വിവര പുസ്തകം പ്രകാശനം ചെയ്തു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, മല്ലപ്പള്ളി പഞ്ചായത്ത് അംഗം എസ്.വിദ്യാമോൾ, കുഞ്ഞു കോശി പോൾ, ജിനോയ് ജോർജ് തോമസ്, കീഴ്വായ്പൂര് ശിവരാജൻ നായർ, കെ.സതീഷ് ചന്ദ്രൻ, പ്രൊഫ.ജേക്കബ് എം.എബ്രഹാം, എം.എം.ഖാൻ റാവുത്തർ, രാജേഷ് ജി. നായർ, കെ.,ആർ.പ്രദീപ് കുമാർ, എബി മേക്കരിങ്ങാട്ട്,അനീഷ് ചുങ്കപ്പാറ, അനു കുറിയന്നൂർ, രാജീവ് ഫൈനാർട്സ്, സിബി എം.സി., ജി.ഗോപകുമാർ, എൻ.കെ.സുഭാഷ് ലാൽ, ജിജു വൈക്കത്തുശ്ശേരി എന്നിവർ പങ്കെടുത്തു.ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്കാരിക സമിതി, മല്ലപ്പള്ളി പ്രസ് ക്ലബ്, ത്രിതല പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ എന്നിവ ചേർന്നാണ് പുസ്തകമേള നടത്തുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |