ന്യൂഡൽഹി: യു പി നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തിലെ പാർട്ടിയുടെ താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, മുക്തർ അബ്ബാസ് നഖ് വി, ഉപമുഖ്യമന്ത്രിമാരായ കേശവ പ്രസാദ് മൗര്യ, ദിനേശ് ശർമ്മ, സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവരാണ് സംഘത്തിലുള്ളത്. പാർട്ടിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന വരുൺ ഗാന്ധി, അമ്മ മനേക ഗാന്ധി, ലഖിംപൂർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്ര എന്നിവർ പട്ടികയിലില്ല.
ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നഡ്ഢ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഈ മാസം മൂന്നാം വാരം മുതൽ യു.പി പര്യടനം ആരംഭിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. വീട് കേന്ദ്രീകരിച്ചുള്ള പ്രചരണവും 300 പേരെ പങ്കെടുപ്പിച്ചുള്ള ഹാൾ മീറ്റിംഗുകളുമാണ് ഇപ്പോൾ നടക്കുന്നത്. ഒപ്പം പാർട്ടി പ്രവർത്തകർക്കായുള്ള വെർച്വൽ യോഗങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |