തിരുവല്ല: എസ്.എൻ.ഡി.പി.യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ മുതൽ 25 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. നാളെ രാവിലെ ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 8.30 മുതൽ കലശപൂജ,നവകം,പഞ്ചഗവ്യം 10ന് കലശാഭിഷേകം വൈകിട്ട് 5ന് കൊടിയും കൊടിക്കയറും സമർപ്പണം. ഏഴിന് ക്ഷേത്രംതന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി അനീഷ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. 22ന് ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 8.30 മുതൽ കലശപൂജ,നവകം,പഞ്ചഗവ്യം 10ന് കലശാഭിഷേകം. 23ന് രാവിലെ 9ന് പൊങ്കാലയ്ക്ക് ഭദ്രദീപ പ്രകാശനം എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ,സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ ചേർന്ന് നിർവ്വഹിക്കും. പെരുന്ന സന്തോഷ് തന്ത്രി പണ്ഡാരഅടുപ്പിൽ അഗ്നിപകരും. 10.30ന് പൊങ്കാല നിവേദ്യ സമർപ്പണം. വൈകിട്ട് 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 24ന് രാവിലെ 9 ന് ഗുരുദേവ കൃതികളുടെ ആലാപനം. 10 ന് കലശാഭിഷേകം. വൈകിട്ട് 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 25ന് ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 8ന് ഗുരുഭാഗവത പാരായണം 10ന് കലശാഭിഷേകം. ഒന്നിന് ഗുരുപൂജാ പ്രസാദവിതരണം. വൈകിട്ട് ഏഴിന് ഇരുമ്പനത്തിൽ പടിയിൽ നിന്നും താലപ്പൊലി ഘോഷയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |