SignIn
Kerala Kaumudi Online
Saturday, 20 April 2024 4.23 AM IST

കോടിയേരിയുടേത് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം: കെ.മുരളീധരൻ

k-muraleedharan

കോഴിക്കോട്: കോൺഗ്രസിലും യു.ഡി.എഫിലും ന്യൂനപക്ഷ നേതൃത്വമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെ. മുരളീധരൻ എം.പി. പിണറായി വിജയന്റെ ഇംഗിതമനുസരിച്ച് കോടിയേരി പ്രവർത്തിക്കുകയാണ്. അതിന് വേണ്ടിയാണ് കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കിയത്. ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാനുള്ള അഞ്ച് വർഷത്തേയ്ക്കുള്ള ജനവിധി എൽ.ഡി.എഫിനുണ്ട്. എന്നാൽ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് യു.ഡി.എഫിന്റെ ചെലവിൽ വേണ്ട. റിയാസിനെ പറയുമ്പോൾ സി.പി.എമ്മിൽ തന്നെ ചിലർക്ക് ദഹിക്കില്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.