ന്യൂഡൽഹി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അമിത് പലേക്കറെ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചു.
ഗോവ ജനസംഖ്യയിൽ 35 ശതമാനത്തോളം വരുന്ന ഒ. ബി.സി വിഭാഗമായ ഭണ്ഡാരി സമുദായ നേതാവാണ് 46 കാരനായ അമിത് പലേക്കർ. കഴിഞ്ഞ ഒക്ടോബറിൽ പാർട്ടിയിൽ ചേർന്ന അമിത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ സെന്റ് ക്രൂസ് നിയോജക മണ്ഡലത്തിൽ നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്.
ഗോവ പൈതൃക കേന്ദ്രത്തിലെ അനധികൃത നിർമ്മാണത്തിനെതിരെ സമരം നയിച്ച് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗോവയിലെ 40 സീറ്റുകളിലും മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് പുറമെ ബി.ജെ.പി, കോൺഗ്രസ്, ശിവസേന, തൃണമൂൽ കോൺഗ്രസ് പാർട്ടികളും മത്സര രംഗത്തുണ്ട്. ഗോവയിലെ പ്രബല വിഭാഗമായ ഭണ്ഡാരി സമൂഹത്തെ എല്ലാവരും അവഗണിക്കുകയായിരുന്നുവെന്ന് അരവിന്ദ് കെജ് രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |