പത്തനംതിട്ട : ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ കടപ്ര കൃഷിഭവന്റെ സഹകരണത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സംയോജിതകൃഷി, മൃഗപരിപാലനം, ജൈവകൃഷി, സംയോജിത വളപ്രയോഗം, കീടനിയന്ത്രണം എന്നീ വിഷയങ്ങളിൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റുകളായ വിനോദ് മാത്യു, ഡോ.സെൻസി മാത്യു, ഡോ.സിന്ധു സദാനന്ദൻ, അലക്സ് ജോൺ എന്നിവർ പരിശീലനം നൽകി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല എ.ഡി.എ വി. ജെ.റെജി, കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി വർഗീസ്, റോബിൻ, റോയ് ഐസക് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |