മാന്നാർ: എസ്. എൻ.ഡി.പി യൂണിയനിലെ 658-ാം നമ്പർ ഇരമത്തൂർ ശാഖായോഗം അംഗമായ കടവിശേരിൽ പുത്തൻപറമ്പിൽ സുരേഷി (54) ന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ചെന്നിത്തല - തൃപ്പെരുംന്തുറ പ്രദേശവാസികളിൽ നിന്നും ശാഖായോഗങ്ങൾ മുഖേന സമാഹരിച്ച തുക കൈമാറി. ഇരമത്തൂർ 658-ാം നമ്പർ ശാഖാ യോഗത്തിൽ കൂടിയ പൊതുയോഗത്തിൽവെച്ചു മകൻ അനന്തു പി.സുരേഷിന് യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ 610253 രൂപയുടെ ചെക്ക് കൈമാറി.
യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, സുജാത നുന്നു പ്രകാശ് മേഖലയിലെ ശാഖാ ഭാരവാഹികളായ ഡോ.സത്യദേവൻ, പി.ബി സൂരജ്, രേഷ്മാരാജൻ എന്നിവർ സംബന്ധിച്ചു. ശാഖാ യോഗം പ്രസിഡന്റ് സോമനാഥൻ ശിവഗംഗ സ്വാഗതവും സെക്രട്ടറി ബിജു ചാങ്ങയിൽ നന്ദിയും പറഞ്ഞു.
ഈ ജീവകാരുണ്യ പ്രവർത്തനം എറ്റെടുത്ത് അകമഴിഞ്ഞു സഹായിച്ച നല്ലവരായ ചെന്നിത്തല - തൃപ്പെരുംന്തുറ പ്രദേശവാസികൾക്ക് മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നന്ദി അറിയിച്ചു.
അടിയന്തര ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷിന് കരൾ പകുത്ത് നൽകുന്നത് 21 കാരനായ മകനാണ്. സുരേഷിന്റെ ചികിത്സയ്ക്കായി കിടപ്പാടം പോലും പണയത്തിലായ സാഹചര്യത്തിലാണ് കരൾ മാറ്റിവയ്ക്കലിനും കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ കൈകോർക്കാം സുരേഷിനായി കരുതാം കരളിനായി എന്ന സന്ദേശവുമായി മുന്നിട്ടിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |