കൊച്ചി: കൊവിഡിന്റെ പേരിൽ കടകൾ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ൽ ഫുട്വെയർ അസോസിയേഷൻ. കഴിഞ്ഞ കൊവിഡ് കാലത്ത് ബാങ്ക് വായ്പ, വാടക കുടിശിക, കച്ചവടമാന്ദ്യം എന്നിവ മൂലമുണ്ടായ സാമ്പത്തിക ബാദ്ധ്യത എന്നിവ കാരണം വ്യാപാരികൾ പ്രതിസന്ധിയിലാണ്. ഇനി ഒരു അടച്ചിടൽ താങ്ങാനുള്ള ശേഷി വ്യാപാരസമൂഹത്തിനില്ല. നിയന്ത്രണങ്ങൾ ശാസ്ത്രീയമാക്കണമെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എൻ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ധനീഷ് ചന്ദ്രൻ, മുഹമ്മദലി, നാസർ പാണ്ടിക്കാട്,സവാദ് പയ്യന്നൂർ, ടിപ് ടോപ് ജലീൽ, ഹമീദ് ബറാക്ക, അൻവർ, ബിജു ഐശ്വര്യ, ഷംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |