തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 34,199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 37.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിരൂക്ഷ വ്യാപനമുണ്ടായ തലസ്ഥാന ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 5684 രോഗികളാണ് ഇന്നലെ തലസ്ഥാനത്തുണ്ടായത്. എറണാകുളം - 5953, തൃശൂർ - 3604, കോഴിക്കോട് - 3386, കോട്ടയം - 2333, പത്തനംതിട്ട - 1944, പാലക്കാട് -1920, കണ്ണൂർ - 1814, കൊല്ലം -1742, മലപ്പുറം - 1579, ഇടുക്കി - 1435, ആലപ്പുഴ - 1339, വയനാട് - 798, കാസർകോട് - 668 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |