SignIn
Kerala Kaumudi Online
Thursday, 25 April 2024 7.01 PM IST

വേനൽ അടുക്കുമ്പോഴേക്കും ജില്ലയിൽ ചൂടേറുന്നു

heat

പാലക്കാട്: വേനൽ അടുക്കുമ്പോഴേക്കും ജില്ലയിൽ ചൂടേറുന്നു. ജനുവരിയിൽ തന്നെ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിലെത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് കൂടിയ ചൂട് 37 ഡിഗ്രി വരെ രേഖപ്പെടുത്തിയത്. ഇന്നലെ 36.24 ഡിഗ്രിയായിരുന്നു കൂടിയ താപനില. കുറഞ്ഞ താപനില 24 ഡിഗ്രിയും ആർദ്രത 41 ശതമാനവും രേഖപ്പെടുത്തി. ജനുവരി ഏഴിനാണ് ചൂട് ആദ്യം 37 ഡിഗ്രിയിലെത്തിയത്. പിന്നീട് 11, 12, 15, 16, 17 തീയതികളിലും 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞവർഷം ജനുവരി 31നാണ് ആദ്യമായി 37 ഡിഗ്രിയിൽ എത്തിയത്. പിന്നീട് ഫെബ്രുവരി 28ന് 41 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.
മലമ്പുഴ ഡാം പ്രദേശത്ത് 32.2 ഡിഗ്രിയാണ് ഇന്നലത്തെ കൂടിയ താപനില. കുറഞ്ഞത് 24.6 ഡിഗ്രി. ആർദ്രത 39 ശതമാനം. പട്ടാമ്പി മേഖലയിൽ കൂടിയ താപനില 31.6 ഡിഗ്രി. കുറഞ്ഞത് 21.8 ഡിഗ്രി. ആർദ്രത രാവിലെ 72 ശതമാനവും വൈകീട്ട് 60 ശതമാനവും രേഖപ്പെടുത്തി. രാവിലെ നല്ല തണുപ്പും ഉച്ചയാകുന്നതോടെ കടുത്ത മൂടുമാണ് നിലവിൽ ജില്ലയിൽ അനുഭവപ്പെടുന്നത്. ജനുവരി തുടക്കത്തിൽ തന്നെ കൂടിയതോടെ വരും മാസങ്ങളിൽ ചൂട് വർദ്ധിക്കാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.