പാനിപൂരി കഴിക്കാനെത്തിയ പശുവിന്റെയും കിടാവിന്റെയും വീഡിയോ വൈറലാകുന്നു. വഴിയോരക്കച്ചവടക്കാരനിൽ നിന്നു പാനിപൂരി വാങ്ങി പശുവിനും കിടാവിനും കഴിക്കാൻ കൊടുക്കുന്ന ഒരു മനുഷ്യനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
ലക്നൗവിലെ റെഡ്ഹിൽ കോൺവെന്റ് സ്കൂളിനു സമീപത്തുള്ള തട്ടുക്കടയിൽ നിന്നുള്ള കാഴ്ചയാണ് വൈറലായിരിക്കുന്നത്. കച്ചവടക്കാരൻ ഓരോ പാനിപൂരി വീതം ചെറിയ പാത്രത്തിൽ എടുത്തു നൽകുന്നതും ഇയാൾ പശുവിനും കിടാവിനുമായി ഓരോന്നു വീതം വായിൽ വച്ചു നൽകുന്നതും ദൃശ്യത്തിൽ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും പാനിപൂരി കഴിക്കുന്നത്. വെറും 24 സെക്കന്റുള്ള വീഡിയോ അതിവേഗമാണ് വൈറലായത്.