കോട്ടയം : ഗുണ്ടാ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട ഷാൻ ബാബുവിന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു. ഭരണ കക്ഷിയുടെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകളാണ് പൊലീസിനെ നിർവീര്യമാക്കിയിരിക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മകനെ കണ്ടാലറിയാവുന്ന ഗുണ്ട ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയെന്ന് അമ്മ വന്ന് പരാതിപ്പെട്ടിട്ടും പൊലീസ് അന്വേഷിക്കാൻ പോയില്ല. പിന്നെ പൊലീസിന്റെ ജോലി എന്താണ് ? പൊലീസ് റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം മാത്രമെ അപ്പീൽ കമ്മിറ്റിക്ക് ഒരു ഗുണ്ടയ്ക്കു മേൽ ചുമത്തിയിരിക്കുന്ന ചാർജ് ഒഴിവാക്കാനാകൂ. ഇത്തരമൊരു പൊലീസ് റിപ്പോർട്ട് പരിഗണിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |