പുതിയ വീടുകൾ ഉണ്ടാക്കുമ്പോൾ പലപ്പോഴും കണ്ടുവരുന്ന വലിയൊരു പോരായ്മയാണ് വീടിനുണ്ടാവുന്ന മുറിവുകളാണ്. ഈ മുറിവുകൾ ആ വീട്ടിലെ ശരിയായ ജീവിതത്തെ അസ്ഥിരപ്പെടുത്തും. വീട്ടിൽ മോശം ഫലങ്ങളുണ്ടാകും.വീടിന്റെ പ്ലാനെടുക്കുമ്പോൾ തന്നെ ഈ മുറിവുകൾ കണ്ടെത്താം. വീടിന്റെ ഭാഗങ്ങൾ ഉള്ളിലേയ്ക്ക് കയറി നിൽക്കുകയോ ഏതെങ്കിലും ഭാഗങ്ങൾ തള്ളി നിൽക്കുകയോ ചെയ്താൽ അവിടെ മുറിവുണ്ടായി എന്നു പറയാം. ഏതെങ്കിലും ഭാഗം ഒഴിച്ചിട്ടാലും അവിടെ മുറിവ് രൂപപ്പെടാം. അത് ഒഴിവാക്കുന്നതിനുളള ഏക പോംവഴി വീട് പൂർണമായും സ്ക്വയറിൽ നിർത്തുകയെന്നതാണ്. ചെറിയ വീടായാലും സ്ക്വയറിലേയ്ക്ക് മാറ്റിയാൽ മുറിവുകളെ ഇല്ലാതാക്കാം.
പഴയ വീടുകളിൽ മുറിവുണ്ടായിട്ടുണ്ടെങ്കിൽ ചേർത്തുകെട്ടിയോ തള്ളൽ പൊളിച്ചുമാറ്റിയോ മുറിവുകളെ ഇല്ലാതാക്കാം.വീടിന്റെ ഒരു മൂലയിലും മുറിവുകൾ വരരുത്. അത് കന്നിമൂലയിൽ വന്നാൽ ദോഷമാണെന്നാണ് വിശ്വാസം. വടക്ക് കിഴക്ക് മുറിഞ്ഞുവന്നാൽ ബന്ധുക്കളും അടുത്തവരുമായി ശത്രുതയിൽ പെടാനിടയാവും. രോഗം മൂലം ആശുപത്രി വാസവും തുടർന്ന് ശരീരത്തിൽ ശസ്ത്രക്രിയയും മറ്റും സംഭവിക്കാറുണ്ട്.
കുറച്ച് പേർക്ക് ഈശ്വരവിശ്വാസവും കുറച്ച് പേർ അതിന് എതിരായും നിൽക്കാം. ജോലി നഷ്ടമോ, രാജിവയ്ക്കലോ, വരുമാനത്തിലെ അസ്ഥിരതയോ ഇതുമൂലം സംഭവിക്കാം. വീട്ടിലുള്ളവരിൽ തുടർച്ചയായ കലഹമുണ്ടാവുന്നതായും കാണാറുണ്ട്.
ഭാരങ്ങൾ ചേർത്ത് വയ്ക്കുന്നത് ഇത്തരം മുറിവുകൾ മൂലമുണ്ടാവുന്ന ദോഷത്തെ ഇരട്ടിപ്പിക്കാറുണ്ട്. അതായത് വീട് വാർക്കുമ്പോഴോ , കെട്ടുമ്പോഴോ വീടിന്റെ ചില ഭാഗങ്ങളിൽ ഭാരം വന്നു കയറാറുണ്ട്. അത് ക്രമപ്പെടുത്താൻ വീടിന്റെ ആദ്യ വാർപ്പിൽ തന്നെ ശ്രമിക്കേണ്ടതാണ്.
കന്നിമൂല ഭാഗങ്ങളിൽ ഗേജ് കൂടിയ കമ്പിയിട്ടും തെക്കു പടിഞ്ഞാറും പടിഞ്ഞാറും തെക്കും അര ഇഞ്ചെങ്കിലും കോൺക്രീറ്റിൽ ഉയരമിട്ടും ഇത് ക്രമപ്പെടുത്താം. മുറിവുകൾക്കടുത്ത് ഊർജം ഉൾവലിയുമ്പോൾ ഭാരം മൂലമുണ്ടാകുന്ന സന്തുലിതാവസ്ഥ മാറിയും മറിഞ്ഞും വരാം. ആ മാറ്റം സൂര്യ കോമ്പസുകളുടെ സഹായത്തോടെ സന്തുലിത പ്പെടുത്തണം. ഭാരം കുറഞ്ഞിടത്ത് ഭാരം കയറ്റിയും ഭാരമുളളിടത്ത് കുറച്ചുമാണ് ഈ വാസ്തുതന്ത്രം പ്രയോഗിക്കേണ്ടത്. ചിലയിടത്ത് വാതിലുകളെ സജ്ജമാക്കിയും പ്രശ്നം പരിഹരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |