പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1497 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2,18,089 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 34.7 % ആണ്.
കൊവിഡ് ബാധിതനായ കോഴഞ്ചേരി സ്വദേശി (76) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചു. ഇന്നലെ 870 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,09,873 ആണ്. ജില്ലക്കാരായ 6721 പേർ ചികിത്സയിലാണ്. ഇതിൽ 6480 പേർ ജില്ലയിലും, 241 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. 2194 പേർ നിരീക്ഷണത്തിലാണ്. ഇന്നലെ ആകെ 5981 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.