SignIn
Kerala Kaumudi Online
Friday, 29 March 2024 3.47 PM IST

രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും ഇതാ ഒരു അത്ഭുത പാനീയം

health

രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും യൗവനം തുളുമ്പുന്ന ചർമ്മത്തിനും ഇതാ ഒരു അത്ഭുത പാനീയം. നമ്മിൽ പലർക്കും അത്ര താത്‌പര്യമില്ലാത്ത പച്ചക്കറി ആയ വെണ്ടയ്‌ക്കയാണ് താരം. രണ്ട് വെണ്ടയ്‌ക്ക നന്നായി കഴുകി നീളത്തിൽ പിളർന്ന് ഒരു ഗ്ളാസ് വെള്ളത്തിൽ ഇട്ടു വയ്‌ക്കുകയേ വേണ്ടൂ.

പിറ്റേന്ന് രാവിലെ വെണ്ടയ്ക്ക ഇതേ വെള്ളത്തിലേയ്ക്കു പിഴിഞ്ഞൊഴിച്ച് കുടിച്ചോളൂ. രോഗപ്രതിരോധശേഷി ഉറപ്പ്. വെറുംവയറ്റിലാണ് പാനീയം കുടിക്കേണ്ടത്.

ഇനി ഗുണങ്ങളെക്കുറിച്ച് കേട്ടോളൂ. രക്‌തത്തിലെ ഹീമോഗ്ലോബിൻ തോത് ഉയർത്തി വിളർച്ച തടയും. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറച്ച് പ്രമേഹരോഗികളുടെ സംരക്ഷകനാകുന്നു. കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ആന്റിബാക്ടീരിയൽ ഗുണങ്ങൾ നിരവധിയാണ്. ചുമ, ജലദോഷം, ആസ്തമ, അലർജി എന്നിവ ശമിപ്പിക്കും. അസ്‌ഥി തേയ്‌മാനത്തെ പ്രതിരോധിക്കുന്നതിനാൽ മുപ്പത് വയസ് കഴിഞ്ഞ സ്‌ത്രീകൾ ഈ പാനീയം കുടിക്കുന്നത് വളരെ നല്ലതാണ്. വാതരോഗങ്ങളെയും ശമിപ്പിക്കാൻ ഇതിന് കഴിവുണ്ട്. ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്ക് മികച്ച ആരോഗ്യപാനീയമാണിത്. സൗന്ദര്യം തുടിക്കുന്ന തിളങ്ങുന്ന ചർമ്മം നേടാൻ ആഗ്രഹിക്കുന്നവർ ഇനി ദിവസവും കുടിച്ചോളൂ വെണ്ടയ്‌ക്ക പാനീയം. പിന്നെ ക്രീമുകളുടെ ആവശ്യം വരില്ലെന്ന് ഉറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.