SignIn
Kerala Kaumudi Online
Friday, 19 April 2024 5.57 AM IST

അനധികൃത ജലമൂറ്റൽ: കാരണം കാണിക്കൽ നോട്ടീസ് നൽകി

കളമശേരി: നഗരസഭ പരിധിയിൽ നിന്ന് അനധികൃതമായി ജലമൂറ്റി വില്പന നടത്തുന്നവർക്ക് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം തന്നില്ലെങ്കിൽ മുനിസിപ്പൽ ആക്ട് സെക്ഷൻ 447 പ്രകാരം നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിപ്പ്. പൊതുപ്രവർത്തകനായ ഗിരീഷ് ബാബു ജി. പുന്നക്കാടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി.

ഇബ്രാഹിം കുഞ്ഞ് ആലിന പറമ്പിൽ, സുബേർ നീറുങ്കൽ ഹൗസ്, നൗഷാദ് മിന്നയ്ക്കൽ ഹൗസ്, ശരൺ അളമ്പിൽ ഹൗസ്, ഇബ്രാഹിംകുട്ടി ഷിഷാം വാട്ടേഴ്സ്, രാമചന്ദ്രൻ പ്യൂവർ വാട്ടർ, ആസിയ വലിയവീട്ടിൽ ഹൗസ്, ഷംസുദ്ദീൻ പെരുംകുന്നത്ത് ഹൗസ്, ഐ.സി.റ്റി.എ ശാന്തിഗ്രാം, ലീലാമ്മ ജോർജ് താഴെക്കാട്ട് വില്ല ,ബിജിത്ത് പത്തടിപ്പാലം, ഷാജഹാൻ പൂജാരി വളപ്പ്, സാജൻ ഫൈൻ വാട്ടർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WATER, NOTICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.