SignIn
Kerala Kaumudi Online
Friday, 19 April 2024 6.02 PM IST

സല്യൂട്ട്, സാനിയ മിർസ

sania-mirza

ഇന്ത്യൻ വനിതാ ടെന്നിസിലെ എക്കാലത്തെയും മികച്ച താരമാണ് സാനിയ മിർസ. ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നെത്തി അന്താരാഷ്ട്ര ടെന്നിസിൽ രാജ്യത്തിന്റെ അഭിമാനമാവുകയും ചെയ്ത സാനിയ 18 വർഷം നീണ്ട പ്രൊഫഷണൽ കരിയറിന് ഈ സീസണോടെ വിരാമമിടുകയാണ്. ഗ്രാൻസ്ളാം വനിതാ ടെന്നിസിൽ ഇന്ത്യയെന്ന പേര് മുഴങ്ങിക്കൾക്കാൻ കാരണമായത് സാനിയയാണ്. ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിട്ട ആദ്യ ഇന്ത്യൻ വനിതയാണ് സാനിയ .ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും പോലുള്ള മികച്ച ഡബിൾസ് താരങ്ങൾ മിക്സഡ് ഡബിൾസിലിൽ സാനിയയുടെ പങ്കാളിയാകാൻ വേണ്ടി കലഹിക്കുന്നതും നാം കണ്ടു. ഈ 35-ാം വയസിൽ സാനിയ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ പ്രൊഫഷണൽ സർക്യൂട്ടിലും രാജ്യത്തിനുവേണ്ടിയുള്ള മത്സരങ്ങളിലും സാനിയയ്ക്ക്പകരം വയ്ക്കാൻ മറ്റൊരു വനിതാ താരം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞേ മതിയാകൂ.

കരിയർ ഗ്രാഫ്

6

ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് സാനിയ മിർസ.

91ആഴ്ചകൾ ലോക ഡബിൾസ് റാങ്കിംഗിൽ ഒന്നാം നമ്പർ സ്ഥാനത്ത് ഇരുന്നയാളാണ് സാനിയ. 2003ൽ പ്രൊഫഷണൽ സർക്യൂട്ടിൽ പ്രവേശിച്ച ശേഷം 2013ൽ വിരമിക്കുന്നതുവരെ സിംഗിൾസിൽ ഒന്നാം നമ്പർ ഇന്ത്യൻ താരമായിരുന്നു സാനിയ .

100

വനിതാ സിംഗിൾസിൽ ലോക റാങ്കിംഗിൽ ആദ്യ നൂറിനുള്ളിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സാനിയ. നിരുപമ മങ്കാദിനും നിരുപമ സഞ്ജീവിനും ശേഷം ഗ്രാൻസ്ളാം ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരവും സാനിയ തന്നെ.

43

ഡബ്ള‌്യു.ടി.എ ഡബിൾസ് കിരീടങ്ങൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ കളിക്കളത്തിലുള്ളവരിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരവും സാനിയ തന്നെ.

500

720 ഡബിൾസ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള സാനിയ 500 കളികളിലാണ് വിജയിച്ചത്. 220 തോൽവികൾ.

44

മുൻ ലോക ഒന്നാം നമ്പർ സിംഗിൾസ് താരം മാർട്ടിന ഹിംഗിസിനൊപ്പം ഡബിൾസിൽ സാനിയ തുടർച്ചയായി വിജയം കണ്ടത് 44 മത്സരങ്ങളിലാണ്. ഇത് ഇപ്പോഴും തകർക്കപ്പെടാത്ത റെക്കാഡാണ്.

14

ഏഷ്യൻ ഗെയിംസ്,കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 14 മെഡലുകളാണ് സാനിയ മിർസ രാജ്യത്തിനായി നേടിയത്. ഇതിൽ ആറ് സ്വർണമെഡലുകൾ ഉൾപ്പെടുന്നു. 2006 ദോഹ ഏഷ്യൻ ഗെയിംസിലും 2014ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും മിക്സഡ് ഡബിൾസിൽ സ്വർണം നേടി.2003ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു സ്വർണംസ്വന്തമാക്കി. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും വെങ്കലവും നേടി.2016 റിയോ ഒളിമ്പിക്സിൽ സെമിഫൈനലിലെത്തി.

ഗ്രാൻസ്ളാം കിരീട നേട്ടങ്ങൾ

2009 ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു ആദ്യ ഗ്രാൻസ്ളാം കിരീടം.

2012 ഫ്രഞ്ച് ഓപ്പണിലും മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് കിരീടം

2014ൽ യു.എസ് ഓപ്പണിൽ ബ്രൂണോ സുവാരസിനൊപ്പം മിക്സഡ് ഡബിൾസ് കിരീടം.

2015 വിംബിൾഡണിലായിരുന്നു ഹിംഗിസിനൊപ്പമുള്ള ആദ്യ ഗ്രാൻ്ളാം ഡബിൾസ് കിരീടം.

2015 യു.എസ് ഓപ്പണിലും സാനിയ -ഹിംഗിസ് സഖ്യത്തിന് ഡബിൾസ് കിരീടം.

2016 ആസ്ട്രേലിയൻ ഓപ്പണിലും ഈ സഖ്യം ഡബിൾസ് കിരീടം സ്വന്തമാക്കി.

2009ൽ ബാല്യകാല സുഹൃത്ത് സൊഹ്‌റാബ് മിർസയുമായി വിവാഹനിശ്ചയം നടന്നെങ്കിലും അത് വിവാഹത്തിലെത്തിയില്ല. 2010ലാണ് പാകിസ്ഥാൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിക്കുന്നത്. 2018ൽ ഇഹ്സാൻ മിർസ മാലിക്കിന് ജന്മം നൽകി. 2020ലാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

പുരസ്കാരങ്ങൾ

2004 അർജുന അവാർഡ്

2005 ഡബ്ളിയു.ടി.എ നവാഗത താരം.

2006 പത്മശ്രീ

2015 ഖേൽരത്ന

2015ൽ ബി.ബി.സിയുടെ 100 പ്രമുഖ വ്യക്തികളിൽ ഇടം പിടിച്ചു.

2016 പത്മവിഭൂഷൺ

2016 ൽ ടൈംസ് മാഗസിന്റെ സ്വാധീനമുള്ള 100 വ്യക്തികളിൽ സ്ഥാനം.

52.29

കോടി ഇന്ത്യൻ രൂപയാണ് കളിക്കളത്തിൽ നിന്ന് പ്രൈസ് മണിയായി സാനിയ ഇതുവരെ നേടിയെടുത്തത്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഇതിലേറെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANIA MIRZA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.