കോഴിക്കോട്: വിക്രം മൈതാനിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പരേഡിൽ കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിലെയും റൂറൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പരേഡിൽ പങ്കെടുക്കുക.
പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പരമാവധി 50 പേരെ മാത്രമേ ചടങ്ങിൽ പങ്കെടുപ്പിക്കൂ. ചടങ്ങിലുടനീളം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്കാനിംഗിന് വിധേയമാക്കും.
പരേഡിന് മുന്നോടിയായി ജനുവരി 22നും 24നും രാവിലെ എട്ടു മണിയ്ക്ക് വിക്രം മൈതാനിയിൽ റിഹേഴ്സൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |