തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കായുള്ള അപേക്ഷ നൽകാനുള്ള സമയം വീണ്ടും നീട്ടണമെന്ന് കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. 2021 ഡിസംബർ 31നുമുമ്പ് താരിഫ് പെറ്റീഷൻ സമർപ്പിക്കാനാണ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നത്.
അതിനുള്ളിൽ നൽകാനാകാത്തതിനാൽ ജനുവരി 20വരെ സമയം നീട്ടിനൽകി. കൊവിഡായതിനാൽ ഇന്നലെയും നൽകാനാവില്ലെന്നും ജനുവരി 31 വരെ സമയം അനുവദിക്കണമെന്നുമാണ് അപേക്ഷയിലുള്ളത്. കെ.എസ്.ഇ.ബി.ഫിനാൻസ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ കൊവിഡ് ബാധിച്ച് അവധിയിലാണ്. റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അമേരിക്കയിലാണ്. അദ്ദേഹം തിരിച്ചെത്തിയശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. 2019ലാണ് സംസ്ഥാനത്ത് അവസാനമായി വൈദ്യുതിനിരക്ക് കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |