തിരുനാവായ: ഭാരതപ്പുഴയുടെ ഉത്സവമായ മാഘമക മഹോത്സവത്തിന് നിളാ ഗീത സമർപ്പണം നടത്തി. ആദ്ധ്യാത്മിക പ്രഭാഷകൻ കൂടിയായ എൻ.ആർ.ശർമ്മ വെളിമുക്കാണ് നിളാപുണ്യം സ്തുതി രചിച്ചത്. ഡോ: ശ്രീദേവി അങ്ങാടിപ്പുറം ഈണം നൽകി ആലപിച്ചു. കുട്ടൻ പെരിന്തൽമണ്ണ ഹാർമോണിയവും ദീപേഷ് അങ്ങാടിപ്പുറം മൃദംഗവും ജ്യോതിചന്ദ്രൻ അങ്ങാടിപ്പുറം വോക്കൽ സപ്പോർട്ടും നിർവ്വഹിച്ചു . റിക്കാഡിംഗിനു ശേഷം ഓൺലൈനിൽ നടന്ന ചടങ്ങിൽ രചയിതാവ് എൻ.ആർ.ശർമ്മ മാഘമക മഹോത്സവം ചീഫ് കോ ഓർഡിനേറ്റർ തിരൂർ ദിനേശിന് നിളാഗീതം സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |