SignIn
Kerala Kaumudi Online
Friday, 29 March 2024 9.26 PM IST

ജില്ലയിൽ 3,627 പേർക്ക് കൂടി കൊവിഡ്

1

തൃശൂർ: ജില്ലയിൽ 3,627 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 614 പേരും വീട്ടുനിരീക്ഷണത്തിലുള്ള 15,417 പേരും ചേർന്ന് 19,658 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1072 പേർ രോഗമുക്തരായി.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,73,503 ആണ്. 5,50,497 പേരെയാണ് ആകെ രോഗമുക്തരായത്. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 3,572 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

10,570 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,269 പേർക്ക് ആന്റിജൻ പരിശോധനയും, 8,048 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.31% ആണ്.


35 ആരോഗ്യ പ്രവർത്തകർക്ക് രോഗം

സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 11 പേർക്കും, ആരോഗ്യ പ്രവർത്തകരായ 35 പേർക്കും, ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.


ക്ലസ്റ്റർ 45 ആയി

ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 7 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 45 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.