കൊല്ലം: സംസ്ഥാനത്ത് നടപ്പാക്കുന്ന മൃഗക്ഷേമ ദ്വൈവാരാചരണത്തിന് ജില്ലയിൽ തുടക്കമായി. മൃഗസംരക്ഷണ വകുപ്പ് കൊട്ടിയം എൻ.എസ്.എസ് കോളേജിൽ സംഘടിപ്പിച്ച സെമിനാറും ക്വിസ് മത്സരവും അസി. കളക്ടർ ഡോ. അരുൺ.എസ്. നായർ ഉദ്ഘാടനം ചെയ്തു.
മൃഗക്കടത്ത് മുതൽ ക്രൂര പീഡനങ്ങൾ വരെ അരങ്ങേറുന്ന ഇക്കാലത്ത് നഷ്ടപ്പെട്ട മൃഗസ്നേഹ സംസ്കാരം വീണ്ടെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി കിഷോർ റാം അദ്ധ്യക്ഷനായി. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, പ്രൊഫ. പ്രകാശ് ചന്ദ്രൻ, അസി. പ്രൊഫ. ആർ. ജയലക്ഷ്മി, മനീഷ്, ശ്രീജ, ഡോ. കെ.എസ്. സിന്ധു, ഡോ. നീന സോമൻ, ഡോ. ഷമീമ എന്നിവർ സംസാരിച്ചു. ക്വിസ് മത്സര വിജയികൾക്ക് ഗീതു ശിവ സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |