SignIn
Kerala Kaumudi Online
Thursday, 25 April 2024 3.47 PM IST

കൊവിഡ് പ്രതിരോധിക്കാൻ അരികിലുണ്ട് ആയുർവേദം

ayur

കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ പ്രതിരോധ മാർഗങ്ങൾക്ക് മുൻതൂക്കം നൽകി ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആയുർവേദത്തിലെ വിവിധ പദ്ധതികൾ കൂടുതൽ സജീവമാകുന്നു.

അപരാചിത ധൂമ ചൂർണം, ഗുളുച്ച്യാദി കഷായ സൂക്ഷ്മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്റാക്ഷാദി കഷായ ചൂർണം, വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നിവ ഉൾപ്പെട്ട ആയുർവേദ ഔഷധങ്ങൾക്ക് ആയുഷ് മന്ത്റാലയം നേരത്തെ അനുമതി നൽകിയിരുന്നു. ശരീരത്തിലെ ഓക്‌സിജൻ ലെവൽ ക്രമപ്പെടുത്തുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്നാണ് വിലയിരുത്തൽ.

മാസ്‌ക്, സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ശരിയായ ഉപയോഗവും ഇതിനൊപ്പം രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്താൽ കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നിയന്ത്റണ വിധേയമാക്കാം. മരുന്നുകൾ കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കാനുള്ള ഇടപെടൽ നടത്തി പ്രതിരോധം ശക്തമാക്കണം.

ആയുർവേദ ചികിത്സാ പദ്ധതികൾ

1. സ്വാസ്ഥ്യം: ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിറുത്തി ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിടുന്ന പദ്ധതി.

2. സുഖായുഷ്യം: 60 വയസിന് മുകളിലുള്ളവർക്ക് മരുന്നുകൾക്കൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ഔഷധങ്ങൾ നൽകുന്ന പദ്ധതി.

3. പുനർജ്ജനി: കൊവിഡാനന്തര രോഗങ്ങൾക്കായുള്ള പ്രതിരോധ ചികിത്സ. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകൾ ആവശ്യമായ പദ്ധതി.

4. അമൃതം: ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന പദ്ധതി. എല്ലാ ഗവ. ആയുർവേദ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും സേവനം.

5. കിരണം: 15 വയസിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പാക്കുന്ന പദ്ധതി

6. അരുണിമ: ആറ് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള ആരോഗ്യ പദ്ധതി. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ആറുവയസുവരെയുള്ള കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്ക് ബോധവത്കരണം

7. ജീവാമൃതം കൗൺസലിംഗ്: കൊവിഡിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം, ആശങ്ക, മാനസിക ബുദ്ധിമുട്ട്, മനസിന്റെ ചാഞ്ചാട്ടം എന്നിവയ്ക്കായി കൗൺസലിംഗ്. ഫോൺ: 9108776556, 8921838350

ജില്ലയിൽ ആയുർവേദ ആശുപത്രികൾ: 09

ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ: 80

''

ഭക്ഷണം ചിട്ടപ്പെടുത്തിയും ആയുർവേദ കഷായം, ചൂർണം, ഗുളിക എന്നിവയിലൂടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കാം. കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ആയുർവേദ ആശുപത്രികൾ പൂർണ സജ്ജമാണ്.

ഡോ. അസുന്താമേരി, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.