കൊച്ചി: കടയിൽ നിന്ന് വാങ്ങിയ പായ്ക്കറ്റിലെ മാവ് ഒഴിച്ച് ചുട്ട ദോശയ്ക്കുള്ളിൽ നിന്ന് സ്വർണ മൂക്കുത്തി ലഭിച്ച സംഭവത്തിൽ പരാതി നൽകാനില്ലെന്ന് കാക്കനാട് സ്വദേശിയും ടി.വി സീരിയൽ താരവുമായ സൂര്യതാരക. പതിവായി വാങ്ങുന്ന ബ്രാൻഡ് ഇഡ്ഡലി-ദോശ മാവാണ് എരൂരിലെ കടയിൽ നിന്ന് വാങ്ങിയത്. പായ്ക്കറ്റ് പൊട്ടിച്ച് രാവിലെ ഇഡ്ഡലിയുണ്ടാക്കി മാവ് ബാക്കിവച്ചു. രാത്രി മാവൊഴിച്ച് ദോശ ചുട്ടു. കഴിക്കാൻ തുടങ്ങിയപ്പോഴാണ് മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടതെന്ന് സൂര്യതാരക പറഞ്ഞു. മാവ് പായ്ക്ക് ചെയ്യുന്നതിനിടെ ജീവനക്കാരിൽ ആരുടെയെങ്കിലും മൂക്കുത്തി ഇളകിവീണതാകാമെന്നാണ് സംശയം. അധികൃതർക്ക് പരാതി നൽകിയില്ലെങ്കിലും മാവ് നിർമ്മാതാക്കളെ വിവരം അറിയിക്കുമെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |