ആലത്തൂർ: പരിഭവങ്ങൾക്ക് കാതോർത്ത് പരാതികൾക്ക് പരിഹാരവുമായി 'ജന സമക്ഷം' ആരംഭിച്ചു. കൊവിഡ് കാലമായതോടെ യാത്ര ചെയ്യാനും നേരിൽ കാണുന്നതിനും ജനങ്ങൾക്കുണ്ടായ തടസംനീക്കി പരിഭവങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിനായാണ് കെ.ഡി.പ്രസേനൻ എം.എൽ.എ ജനസമക്ഷവുമായി ജനങ്ങൾക്കരികിലെത്തിയത്. കടത്തിണ്ണയിലിരുന്നും വീട്ടുമുറ്റങ്ങളിൽ ചെന്നും ജനങ്ങളെ അഭിസംബോധന ചെയ്താണ് ജനസമക്ഷം പുരോഗമിക്കുന്നത്. നിശ്ചയിച്ച കേന്ദ്രങ്ങളിൽ എത്തുന്ന ജനങ്ങളിൽ നിന്നും വഴിയരികിൽ കാത്തു നിൽക്കുന്നവരിൽ നിന്നും എം.എൽ.എ പരാതികൾ സ്വീകരിച്ചു. ഫോണിൽ ബന്ധപ്പെട്ട് പരിഹാരം കാണാൻ കഴിയുന്ന വിഷയങ്ങൾക്ക് ഉടൻ പരിഹാരവും കണ്ടെത്തി. മറ്റ് പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യുന്നു. വിവിധ ചികിത്സ ധനസഹായ അപേക്ഷകൾക്കുള്ള ഫോറവും വിതരണം ചെയ്യുന്നുണ്ട്. ഒന്നാംദിനം കുഴൽമന്ദം പഞ്ചായത്തിൽ ജനസമക്ഷം പൂർത്തിയാക്കി. ജനപ്രതിനിധികൾ, നന്മ പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായി. 29ന് ജനസമക്ഷം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |