തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള 'സംരംഭക വർഷം' പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിക്കും. വരുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കിൽ പ്രവാസി സംരംഭകർക്ക് വായ്പ നൽകാനാണ് നടപടി സ്വീകരിക്കുന്നത്. പലിശയിളവും പ്രവാസികൾക്ക് നൽകാൻ ആലോചിക്കുന്നുണ്ട്. വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനോടകം പ്രവാസികളുടെ നേതൃത്വത്തിൽ 3500 എം.എസ്.എം ഇകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഗണ്യമായി ഉയർത്താനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |