നടി വിദ്യാ ബാലന്റെ വസ്ത്രധാരണ രീതി മിക്കപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. സാരിയും മോഡേൺ വസ്ത്രങ്ങളുമെല്ലാം നടിയ്ക്ക് നന്നായി ചേരുമെന്നാണ് ഫാഷൻ ലോകം പറയുന്നത്. ഇപ്പോഴിതാ സ്‌കർട്ടും ടോപ്പുമണിഞ്ഞെത്തിയിരിക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മോണോക്രോം ലുക്കിലുള്ള സ്‌കർട്ടും ടോപ്പുമാണ് നടി ധരിച്ചിരിക്കുന്നത്. സ്‌കർട്ടിലും ടോപ്പിലും പാച്ച് വർക്കുണ്ട്. സിമ്പിൾ ലുക്കാണെങ്കിലും വില കുറച്ച് കൂടുതലാണ്. 28000രൂപയാണ് ഈ ട്രെൻഡി വസ്ത്രത്തിന്റെ വില.