പാലാ : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് അറസ്റ്റിലായ യുവാവ് ഇതേ പെൺകുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും പിടിയിൽ. പാലാ കടനാട് പഞ്ചായത്തിൽ മൂന്ന് വർഷം മുമ്പാണ് ആദ്യ പീഡനം നടന്നത്. അന്ന് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിഷ്ണു (31) അറസ്റ്റിലായിരുന്നു. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസായി. കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടക്കുകയാണ്. കേസിൽ നിന്ന് രക്ഷപെടാനാണ് പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ രണ്ടാഴ്ച മുമ്പാണ് പെൺകുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് അറിയുന്നത്. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്നെയാണ് സഹോദരിയേയും പീഡിപ്പിച്ചതെന്ന് വ്യക്തമായത്. സി.ഐ ജോസ് കുര്യൻ ഇന്നലെ പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |