കോട്ടയം: ഷാൻ ബാബു വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ 24 ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഇവരെ ഹാജരാക്കാൻ കോട്ടയം ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് അപേക്ഷ നൽകി. കെ.ഡി ജോമോൻ, ലുധീഷ്, സുധീഷ്, കിരൺ, ബിനു എന്നിവരാണ് പ്രതികൾ. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായിട്ടില്ലെന്ന് ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാർ പറഞ്ഞു. പ്രതികൾ മദ്യം, ഭക്ഷണം, വെള്ളം എന്നിവ വാങ്ങിയ കടകളിലും കിരൺ, ബിനു എന്നിവർ ഒളിവിലിരുന്ന സ്ഥലങ്ങളിലും തെളിവെടുപ്പ് പൂർത്തിയാകാനുണ്ട്. ഷാനെ മർദ്ദിക്കാനുപയോഗിച്ച കാപ്പിവടി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |