കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൊവിഡ് രോഗികളെ പൂർണമായി കൈയൊഴിഞ്ഞെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിഞ്ഞെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റിന്റെ ചുമതലയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാതെ അവരോട് പുറത്തിറങ്ങരുതെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പകരം ചുമതല കൈമാറാതെ അമേരിക്കയ്ക്ക് പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാവരും നിയന്ത്രണം പാലിക്കണമെന്ന് പറയുമ്പോഴും ഇതൊന്നും സി.പി.എമ്മിന് ബാധകമല്ല. ജില്ലാ സമ്മേളനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |