SignIn
Kerala Kaumudi Online
Friday, 29 March 2024 4.15 PM IST

കാർബൺ ന്യൂട്രൽ വിദ്യാലയമാകാൻ ചാവറ ദർശൻ സ്‌കൂൾ

carbon

കൊച്ചി: പുതിയൊരു കാർഷിക ഭക്ഷ്യ സംസ്കാരം രൂപപ്പെടുത്തി സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ വിദ്യാലയമാകാൻ ഒരുങ്ങുകയാണ് കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്‌കൂൾ. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് കാർബൺ ന്യൂട്രൽ കൃഷിരീതികൾ സ്‌കൂളിൽ നടത്തുന്നത്.

കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ

കുട്ടികളുടെ കൃഷിയിടത്തിലെ വ്ലാത്താങ്കര ചീരകൃഷി, രാജ്യത്തിനകത്തും പുറത്തുമുള്ള 34 ഇനം മുളകൾ കൊണ്ടുള്ള മുളവനം, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്ന മരങ്ങൾ വച്ചുപിടിപ്പിക്കൽ, ജൈവ അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ, പരമ്പരാഗത ഊർജ്ജ സ്രോതസുകളുടെ ഉപയോഗം, എൽ.ഇ.ഡി ബൾബ്, സോളാർ പാനൽ എന്നിവയുടെ ഉപയോഗം.

മുളവനം

സ്‌കൂൾ അങ്കണത്തിൽ മുളവനമുള്ള സംസ്ഥാനത്തെ ഒരേയൊരു വിദ്യാലയമാണ് ഇത്. പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ, പ്രകൃതിദത്തമായ രീതിയിലുള്ള വളക്കൂട്ടുകളുടെ നിർമ്മാണം, പ്രകൃതി കീടനാശിനികളുടെ ഉപയോഗം, പാരിസ്ഥിതിക എൻജിനീയറിംഗ് മുതലായ പ്രവർത്തനങ്ങൾ മാതൃകാപരമായി സ്‌കൂൾ അങ്കണത്തിൽ നടത്തിവരികയാണ്. സ്‌കൂളിൽ കാർബൺ ന്യൂട്രൽ ഭക്ഷണങ്ങൾ വിതരണം ചെയ്യുക, ഇത്തരം ഭക്ഷണരീതികൾ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനും സ്‌കൂളിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHAVARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.