SignIn
Kerala Kaumudi Online
Sunday, 22 May 2022 7.26 AM IST

850 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 41.67

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 850 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 41.67 ആണ്. 13 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 831 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 18 പേർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ആറ് ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളാണ് ഉളളത്. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി, പൂക്കോട് ജവഹർ നവോദയ വിദ്യാലയം, പുൽപ്പള്ളി പോലീസ് സ്റ്റേഷൻ, പുൽപ്പള്ളി പഴശ്ശിരാജ കോളേജ്, വൈത്തിരി താലൂക്ക് ഓഫീസ്, മുളളൻകൊല്ലി പാതിരി ഊരാളി കോളനി എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 141055 ആയി. 135745 പേർ രോഗമുക്തരായി. നിലവിൽ 3701 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 3542 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

759 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2766 പേർ ഉൾപ്പെടെ ആകെ 17908 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1692 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.