SignIn
Kerala Kaumudi Online
Saturday, 21 May 2022 5.22 PM IST

കൊവിഡ്: തൊഴിലിടങ്ങളിൽ ഇൻഫെക്ഷൻ കൺട്രോൾ ടീം വേണം

p

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് എല്ലാ തൊഴിലിടങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐ.സി.ടി) രൂപീകരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. സർക്കാർ, സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങൾക്ക് ഇത് നിർബന്ധമാണ്. കൺട്രോൾ ടീം അംഗങ്ങൾക്ക് മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണ് ടീമിന്റെ പ്രധാന ഉത്തരവാദിത്വം. ഉയർന്ന അപകടസാദ്ധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം. കൊവിഡ് ലക്ഷണങ്ങൾ കാണുന്നവരെ പരിശോധിക്കണം. ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തയ്യാറാക്കിയ ക്ലസ്റ്റർ മാനേജ്‌മെന്റ് പ്ലാനിലാണ് ഇതുസംബന്ധിച്ച നിർദ്ദേശമുള്ളത്.

വ്യാപനം കൂടിയാൽ

അഞ്ചുദിവസം അടച്ചിടണം

ഏഴ് ദിവസത്തിനുള്ളിൽ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ ഉൾപ്പെടെ രണ്ട് വ്യക്തികൾക്ക് രോഗം സ്ഥിരീകരിക്കുമ്പോഴാണ് ക്ലസ്റ്റർ രൂപപ്പെടുന്നത്. പത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗബാധയേറ്റിട്ടുള്ള അഞ്ച് ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ ആ തൊഴിലിടം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.

പോ​സി​റ്രീ​വാ​കു​ന്ന​ ​ഗ​ർ​ഭി​ണി​ക​ൾ​ക്ക് ​ചി​കി​ത്സാ​സൗ​ക​ര്യ​മൊ​രു​ക്ക​ണം

@​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം
@​എ​സ്.​എ.​ടി​യി​ലേ​ക്ക് ​അ​യ​ക്കു​ന്ന​ത് ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ത്തി​ൽ​ ​മാ​ത്രം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ജി​ല്ല​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഗ​ർ​ഭി​ണി​ക​ളു​ൾ​പ്പെ​ടെ​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​ആ​കു​ന്ന​ ​രോ​ഗി​ക​ൾ​ക്ക് ​അ​ത​ത് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഐ​സൊ​ലേ​ഷ​ൻ​ ​സൗ​ക​ര്യ​മൊ​രു​ക്കി​ ​മ​തി​യാ​യ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​മാ​ർ​ഗ​നി​ർ​ദേ​ശം.​ ​അ​ടി​യ​ന്ത​ര​ ​ചി​കി​ത്സ​ ​ആ​വ​ശ്യ​മു​ള്ള​ ​ഗ​ർ​ഭി​ണി​ക​ളെ​ ​മാ​ത്ര​മേ​ ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​റെ​ഫ​ർ​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ളു.​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​കു​ന്ന​ ​ഗ​ർ​ഭി​ണി​ക​ളു​ടെ​ ​പ്ര​സ​വം,​ ​സി​സേ​റി​യ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലും​ ​സ​ജ്ജ​മാ​ക്ക​ണം.​ ​ഉ​ത്ത​ര​വി​ന് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​നി​യ​മം​ 2005​ലെ​ ​സെ​ക്ഷ​ൻ​ 51​ ​പ്ര​കാ​രം​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ഉ​ത്ത​ര​വി​ലു​ണ്ട്.

കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോൾ
എ​ല്ലാ​വ​ർ​ക്കും​ ​ബാ​ധ​കം​:​ ​മ​ന്ത്രി​ ​വീണ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ള​ട​ക്കം​ ​എ​ല്ലാ​വ​ർ​ക്കും​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ബാ​ധ​ക​മാ​ണെ​ന്നും​ ​തെ​റ്റ് ​ആ​രു​ ​ചെ​യ്താ​ലും​ ​തെ​റ്റാ​ണെ​ന്നും​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത​ട​ക്കം​ ​സി.​പി.​എം​ ​സ​മ്മേ​ള​ന​വേ​ദി​ക​ൾ​ ​കൊ​വി​ഡ് ​പ​ക​ർ​ച്ച​യ്ക്ക് ​കാ​ര​ണ​മാ​യെ​ന്ന​ ​ആ​രോ​പ​ണ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ചു​മാ​ത്ര​മാ​ണ് ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​ആ​ശ​ങ്ക​ ​വേ​ണ്ട.​ ​ജി​ല്ല​ക​ളി​ൽ​ ​ഏ​തു​ത​ര​ത്തി​ലു​ള്ള​ ​നി​യ​ന്ത്ര​ണം​ ​വേ​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ക​ള​ക്ട​ർ​മാ​ർ​ക്കാ​ണ്.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ചു​ള്ള​ ​പ​രി​പാ​ടി​ക​ൾ​ ​ക​ള​ക്ട​റു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​ന​ട​ത്താം.​ ​കൂ​ടി​ച്ചേ​ര​ലു​ക​ൾ​ ​ഒ​ഴി​വാ​ക്കു​ക​ണം.​ ​കാ​സ​ർ​കോ​ട് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​ഉ​ത്ത​ര​വ് ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്ന​ത് ​സി.​പി.​എം​ ​സ​മ്മേ​ള​നം​ ​കാ​ര​ണ​മെ​ല്ലേ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​ത് ​ക​ള​ക്ട​റോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട്.

ആ​ദ്യ​ഡോ​സ് ​വാ​ക്‌​സി​നേ​ഷ​ന്‍
100​ ​ശ​ത​മാ​നം​:​ ​മ​ന്ത്രി​ ​വീണ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 18​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​ല​ക്ഷ്യം​ ​വ​ച്ച​ ​ജ​ന​സം​ഖ്യ​യു​ടെ​ ​(2,67,09,000​)​ 100​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ആ​ദ്യ​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ന​ല്‍​കി​യ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​സ​മ്പൂ​ർ​ണ​ ​വാ​ക്‌​സി​നേ​ഷ​ൻ​ 83​ ​ശ​ത​മാ​ന​വു​മാ​യി​ ​(2,21,77,950​).​ ​ക​രു​ത​ൽ​ ​ഡോ​സി​ന് ​അ​ർ​ഹ​ത​യു​ള്ള​വ​രി​ൽ​ 33​ ​ശ​ത​മാ​നം​ ​(2,91,271​)​ ​പേ​ർ​ക്കും​ 15​നും​ 17​നും​ ​ഇ​ട​യ്ക്ക് ​പ്രാ​യ​മു​ള്ള​ 61​ ​ശ​ത​മാ​നം​ ​പേ​ർ​ക്കും​ ​(9,25,722​)​ ​ന​ൽ​കി.​ ​എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​ ​ന​ൽ​കി​യ​ത് 5​ ​കോ​ടി​യി​ല​ധി​കം​ ​ഡോ​സ് ​വാ​ക്‌​സി​ൻ.
മൂ​ന്നാം​ ​ത​രം​ഗം​ ​മു​ന്നി​ൽ​ ​ക​ണ്ട് ​പ്ര​ത്യേ​ക​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്രൈ​വ് ​ന​ട​ത്തി​യാ​ണ് ​ഈ​യൊ​രു​ ​ല​ക്ഷ്യം​ ​പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​സ്കൂ​ളു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വാ​ക്സി​നേ​ഷ​ന്റെ​ ​മൂ​ന്നാം​ ​ദി​ന​ത്തി​ൽ​ 35,431​ ​പേ​ർ​ ​വാ​ക്സി​ൻ​ ​(63​ ​ശ​ത​മാ​നം​)​ ​എ​ടു​ത്തു.​ ​ഇ​തോ​ടെ​ ​വാ​ക്സി​ൻ​ ​എ​ടു​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം​ 9,59,962​ ​ആ​യി.

സി.​പി.​എം​ ​ജ​ന​ങ്ങ​ളെ​ ​കൊ​ല​യ്ക്ക്
കൊ​ടു​ക്കു​ന്നു​:​കെ.​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​സി.​പി.​എം​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ ​ജി​ല്ല​ക​ളെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​നി​ന്നു​ ​ഒ​ഴി​വാ​ക്കി​ ​ജ​ന​ങ്ങ​ളെ​ ​കൊ​ല​യ്ക്ക് ​കൊ​ടു​ക്കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.
പ്ര​ഖ്യാ​പി​ച്ച​ ​നി​യ​ന്ത്ര​ണം​ ​കാ​സ​ർ​കോ​ട് ​ക​ള​ക്ട​ർ​ക്ക് ​മൂ​ന്നു​ ​മ​ണി​ക്കൂ​റി​നി​ടെ​ ​പി​ൻ​വ​ലി​ക്കേ​ണ്ടി​ ​വ​ന്ന​തി​ന് ​പി​ന്നി​ൽ​ ​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ട​ലാ​ണ്.​ ​സി.​പി.​എ​മ്മി​ന്റെ​ ​സ​മ്മേ​ള​നം​ ​വി​ജ​യി​പ്പി​ക്കാ​ൻ​ ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​ൻ​ ​വെ​ച്ച് ​പ​ന്താ​ടു​ക​യാ​ണ് ​സ​ർ​ക്കാ​രും​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും.
മ​റ്റു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളെ​ല്ലാം​ ​പൊ​തു​പ​രി​പാ​ടി​ക​ൾ​ ​മാ​റ്റി​വെ​ച്ച​പ്പോ​ൾ​ ​നാ​ടി​ന്റെ​ ​ര​ക്ഷ​യേ​ക്കാ​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​വ​ലു​ത് ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ളാ​ണെ​ന്നാ​ണ് ​സി.​പി.​എം​ ​പ​റ​യു​ന്ന​ത്.​ ​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 40​ ​ശ​ത​മാ​നം​ ​ക​ട​ന്നി​ട്ടും​ ​സി.​പി.​എ​മ്മി​ന് ​സ​മ്മേ​ള​നം​ ​ന​ട​ത്താ​നു​ള്ള​ ​അ​വ​സ​രം​ ​ഒ​രു​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ജ​ന​ങ്ങ​ളു​ടെ​ ​ക്ഷ​മ​ ​പ​രീ​ക്ഷി​ക്കു​ക​യാ​ണ്.
വേ​ലി​ ​ത​ന്നെ​ ​വി​ള​വ് ​തി​ന്നു​മ്പോ​ൾ​ ​ക്വാ​റ​ന്റൈ​ൻ​ ​എ​ന്ന​ത് ​കേ​ര​ള​ത്തി​ൽ​ ​അ​പ്ര​സ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.​ ​മൂ​ന്നാം​ ​ത​രം​ഗ​ത്തെ​ ​നേ​രി​ടു​ന്ന​തി​ൽ​ ​മു​മ്പ​ത്തെ​ ​പോ​ലെ​ ​സ​ർ​ക്കാ​ർ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INFECTION CONTROL TEAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.